: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

2024 ൽ സോണിയ കർണാടക വഴി രാജ്യസഭയിലേക്ക്, റായ്ബറേലിയിൽ പ്രിയങ്ക? ചർച്ചകൾ നടന്നെന്ന് സൂചന

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2024 ൽ കർണാടക വഴി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. 2024 ഏപ്രിലിൽ കർണാടകയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സോണിയ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്.

കർണാടകയിൽ നിന്നുള്ള ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, എൽ ഹനുമന്തയ്യ (കോൺഗ്രസ്), രാജീവ്‌ ചന്ദ്രശേഖർ (ബിജെപി) എന്നിവരുടെ കാലാവധി ഏപ്രിൽ 2, 2024 ന് അവസാനിക്കും. നസീർ ഹുസൈന് കോൺഗ്രസ് രണ്ടാമൂഴം നൽകിയേക്കും. എഐസിസി വക്താവ് സുപ്രിയ ശ്രീനേതിനും സീറ്റ് നൽകാൻ സാധ്യതയുണ്ട്. മൂന്നാം സീറ്റിൽ സോണിയ മത്സരിക്കും എന്നാണ് സൂചന. രാജ്യസഭയിൽ എത്തിയാൽ സോണിയ ഗാന്ധിക്ക് 10 ജൻപഥ് വസതിയിൽ തന്നെ കഴിയാനാകും. ആരോഗ്യപ്രശ്നങ്ങൾ മൂലവും സോണിയ ലോക്സഭയിലേക്ക്‌ മത്സരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുമെന്ന് സൂചന.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News