കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര് ഹോസ്പിറ്റലില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ച് സിബിഐ. പ്രതി സഞ്ജയ് റോയിക്കെതിരെ സിബിഐ ഇന്ന് നുണപരിശോധന നടത്തും. ഇന്നലെയാണ് പ്രതികളുടെ നുണപരിശോധന നടത്താൻ സിബിഐക്ക് കോടതിയിൽ നിന്ന് അനുമതി ലഭിച്ചത്.
കേസിലെ പങ്കാളിത്തത്തെക്കുറിച്ച് കൂടുതലറിയാനാണ് നുണപരിശോധന നടത്തുന്നത്. കേസിൽ ഇതുവരെ സഞ്ജയ് റോയിയെ മാത്രമാണ് സിബിഐ പ്രതി ചേർത്തിരിക്കുന്നത്. എന്നാൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നാണ് കുടുംബത്തിൻ്റെ വാദം. സംഭവത്തിൽ ആശുപത്രിയിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കുടുംബം പറയുന്നു.