: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

‘വിവാഹം ചെയ്യാൻ പ്ലാനില്ല, അവൾ മടങ്ങും’; തന്നെ കാണാൻ ഇന്ത്യയിൽ നിന്നെത്തിയ യുവതിയെക്കുറിച്ച് പാകിസ്ഥാൻ യുവാവ്

പെഷവാർ: തന്നെ കാണാനായി ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലെത്തിയ കൂട്ടുകാരി തിരികെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പാക് സുഹൃത്ത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി വീട്ടുകാരറിയാതെ പാകിസ്ഥാനിലെത്തിയിരുന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭീവണ്ടി സ്വദേശിയായ അഞ്ജു എന്ന യുവതിയാണ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുണ്ഡഖ്വവയിലെത്തിയത്. അഞ്ജുവിന്‍റെ വിസ കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 20-ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പാക് സുഹൃത്ത് നസ്‌റുല്ല വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

‘തന്നെ കാണാനായാണ് അഞ്ജു എത്തിയത്. ഞങ്ങള്‍ സുഹൃത്തുക്കളാണ്, വിവാഹം കഴിക്കാൻ പ്ലാനില്ല. വിസാ കാലാവധി കഴിയുന്നതോടെ അവൾ തിരികെ ഇന്ത്യിലേക്ക് മടങ്ങും’- നസ്റുല്ല പറഞ്ഞു. ഞങ്ങള്‍ പ്രണയത്തിലല്ല, അഞ്ജു എന്റെ വീട്ടിലെ പ്രത്യേക മുറിയിൽ കുടുംബത്തിലെ മറ്റ് സ്ത്രീകളോടൊപ്പം ആണ് താമസിക്കുന്നതെന്നും നസ്റുല്ല പറഞ്ഞു. ജില്ലാ ഭരണകൂടം തങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അഞ്ജു കുടുംബത്തോടൊപ്പം സുരക്ഷിതയാണെന്നും നസ്‌റുല്ല പറഞ്ഞു. 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫേസ്ബുക്കിൽ സുഹൃത്തുക്കളായത്.

ജില്ലാ പൊലീസ് ഓഫീസർ മുഷ്താഖ് ഞായറാഴ്ച അഞ്ജുവിനെ ചോദ്യം ചെയ്യുകയും യാത്രാ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. രേഖകള്‍ കൃത്യമായതിനാൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. അതേസമയം രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് ഭാര്യ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്. 2007ലാണ് അഞ്ജുവും അരവിന്ദും വിവാഹിതരായത്. ഇവർക്ക് 15 വയസ്സുള്ള ഒരു മകളും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. കുറച്ച് ദിവസത്തേക്ക് ജയ്പൂരില്‍ ഒരു സുഹൃത്തിന്റെ അടുത്ത് പോവുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഭര്‍ത്താവ് അരവിന്ദ് പറഞ്ഞു. എന്നാല്‍ ഭാര്യ പാകിസ്ഥാനിലെത്തിയെന്ന വിവരം ഞായറാഴ്ച മാധ്യമങ്ങളിലൂടെയാണ് അരവിന്ദ് അറിഞ്ഞത്.

ഒരു സ്വകാര്യ കമ്പനിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററാണ് അഞ്ജു. വിദേശത്ത് ജോലിക്കു ശ്രമിക്കാനായി 2020ല്‍ പാസ്‍പോര്‍ട്ട് എടുത്തിരുന്നു.രണ്ട് മക്കളുണ്ട്. ഉത്തര്‍പ്രദേശിലെ കൈലോര്‍ ഗ്രാമത്തില്‍ നിന്നുള്ള അഞ്ജു കുടുംബത്തോടൊപ്പം രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അഞ്ജുവിന്റെ സഹോദരനും ഈ വീട്ടില്‍ ഒപ്പമുണ്ട്. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന 29കാരനായ പാകിസ്ഥാന്‍ പൗരന്‍ നസ്റുള്ളയെ ഫേസ്ബുക്കിലൂടെയാണ് അഞ്ജു പരിചയപ്പെടുന്നത്. പാകിസ്ഥാനിലെത്തിയ യുവതിയെ അവിടെ ആദ്യം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും യാത്രാ രേഖകളെല്ലാം ശരിയായിരുന്നതിനാല്‍ പിന്നീട് വിട്ടയക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News