1. ഡൽഹി: കാമുകിയെ കാണിക്കുന്നതിനായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ യുവാവിന് തന്നെ പ്രശ്നമായി. ചിത്രങ്ങൾ കണ്ട പൊലീസ് യുവാവിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സംഭവം ഡൽഹിയിലെ ദക്ഷിണപുരിയിൽ നടന്നതാണ്.
20 വയസുകാരനായ ഹർഷ് എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തോക്കും പിടിച്ചിരിക്കുന്ന ചിത്രമാണ്. ഈ ഫോട്ടോ ഡൽഹി സൗത്ത് ഡിസ്ട്രിക്ട് പൊലീസിന്റെ ആന്റി-ഓട്ടോ തെഫ്റ്റ് സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടു. അനധികൃത ആയുധങ്ങളാണെന്ന സംശയത്തെ അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളതിനാൽ, ഇൻസ്പെക്ടർ ഉമേഷ് യാദവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് തിരച്ചിൽ നടത്താൻ തുടങ്ങി.
അധികം വൈകാതെ, പൊലീസ് ഹർഷിനെയും കൂടെയുണ്ടായ പ്രായപൂർത്തിയാവാത്ത വ്യക്തിയെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ കൈവശം രണ്ട് നാടൻ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. ആയുധ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കേണ്ടതുണ്ട്.