ദില്ലി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിന്റെ അവസാനം, ഇന്ന് ദില്ലി ജനത പോളിങ്ങ് ബൂത്തിലേക്ക് കടക്കുന്നു. 70 മണ്ഡലങ്ങളിൽ 699 സ്ഥാനാർഥികൾ ജനവിധി തേടുന്നു. തെരഞ്ഞെടുപ്പിനായി 13766 പോളിംഗ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്, ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിതമാണ്. ദില്ലിയിൽ ഒന്നര കോടിയിലധികം വോട്ടർമാരുണ്ട്.
രാവിലെ 7 മണിക്ക് പോളിങ്ങ് ആരംഭിച്ചു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉന്നയിക്കുകയും അഴിമതി ആരോപണങ്ങൾ ഉയർത്തുകയും ചെയ്തുകൊണ്ട് പ്രധാന പാർട്ടികൾ എല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പ്രവർത്തിച്ചു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 220 അർധസൈനിക യൂണിറ്റുകളും 30,000 പൊലീസ് ഉദ്യോഗസ്ഥരും ദില്ലിയിൽ വിന്യസിച്ചിരിക്കുന്നു. ശനിയാഴ്ച വോട്ടെണ്ണൽ നടക്കും.