: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

പുതിയ റോൾ ആവേശവും വലിയ ഉത്തരവാദിത്തവും; ഇന്ത്യൻ ടി20 ക്യാപ്റ്റനായതിൽ പ്രതികരണവുമായി സൂര്യകുമാർ യാദവ്

ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നയിക്കാൻ സെലക്ടർമാർ പ്രഖ്യാപിച്ചത് സൂര്യകുമാർ യാദവിന്റെ പേരാണ്. പിന്നാലെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ. ആരാധകർ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകൾ സ്വപ്നതുല്യമാണ്. തീർച്ചയായും താൻ ഭാഗ്യവാനാണ്. രാജ്യത്തിനായി കളിക്കുന്നത് വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരമാണ്. ഇന്ത്യൻ ക്യാപ്റ്റനായുള്ള പുതിയ റോൾ വലിയ ആവേശവും ഉത്തരവാദിത്തവുമാണ് നൽകുന്നത്. നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ഇനിയുമുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നു. എല്ലാ അനു​ഗ്രഹവും ദൈവം നൽകുന്നതാണെന്നും സൂര്യകുമാർ യാദവ് ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

https://www.instagram.com/p/C9m7UtjIQXI/?utm_source=ig_web_copy_link

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News