: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ഒരേയൊരു കിംഗ്; 29-ാം ടെസ്റ്റ് സെഞ്ചുറി, റെക്കോര്‍ഡിട്ട് വിരാട് കോലി

ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയുമായി ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി. പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിലാണ് കോലി 180 പന്തില്‍ 100 തികച്ചത്. ഇതോടെ കരിയറിലെ 500-ാം രാജ്യാന്തര മത്സരത്തില്‍ ശതകം നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡ് വിരാട് കോലിക്ക് സ്വന്തമായി. ട്രിനിഡാഡില്‍ രണ്ടാംദിനം ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ 92 ഓവറില്‍ 324-4 എന്ന നിലയിലാണ് ഇന്ത്യ. കോലി 109* റണ്‍സുമായും രവീന്ദ്ര ജഡേജ 50* റണ്‍സുമായുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ആദ്യദിനം ഇന്ത്യന്‍ ടീം 288-4 എന്ന സ്കോറിലാണ് അവസാനിപ്പിച്ചത്. 161 പന്തില്‍ 87* റണ്‍സുമായി വിരാട് കോലിയും 84 പന്തില്‍ 36* റണ്‍സുമായി രവീന്ദ്ര ജഡേജയും രണ്ടാംദിനം ഇന്ത്യന്‍ ബാറ്റിംഗ് പുനരാരംഭിക്കുകയായിരുന്നു.

ആദ്യ ദിനം അര്‍ധസെഞ്ചുറികള്‍ നേടിയ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ എന്നിവരുടെയും ചെറിയ സ്കോറുകളില്‍ മടങ്ങിയ മൂന്നാമന്‍ ശുഭ്മാന്‍ ഗില്‍, അഞ്ചാം നമ്പര്‍ താരം അജിങ്ക്യ രഹാനെ എന്നിവരുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തിനൊപ്പം 139 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ച ശേഷം യശസ്വി 74 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ്മ 143 പന്തില്‍ 80 പേരിലാക്കിയപ്പോള്‍ ഗില്‍ 12 പന്തില്‍ പത്തുമായി വീണ്ടും നിരാശ സമ്മാനിച്ചു. 36 പന്തില്‍ 8 റണ്‍സെടുത്ത രഹാനെയ്ക്കും തിളങ്ങാനായില്ല. വെസ്റ്റ് ഇന്‍ഡീസിനായി കെമാര്‍ റോച്ച്, ഷാന്നന്‍ ഗബ്രിയേല്‍, ജൊമെല്‍ വാരിക്കന്‍, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News