പാരീസ്: വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് നിന്ന് അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷിൻ്റെ വിരമിക്കൽ പ്രഖ്യാപനം. എക്സിൽ പങ്കുവച്ച കുറിപ്പിൽ, റസ്ലിങ്ങിനോട് വിടപറയുകയാണെന്ന് വിനേഷ് പറഞ്ഞു. ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും വിനീഷ് പറഞ്ഞു. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും എൻ്റെ ധൈര്യവും നശിച്ചു, എനിക്ക് ശക്തിയില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. എല്ലാവരും തന്നോട് ക്ഷമിക്കണമെന്ന് വിനേഷ് എക്സിൽ എഴുതി.
“അമ്മ ഗുസ്തി എന്നോടൊപ്പമുള്ള മത്സരത്തിൽ വിജയിച്ചു. ഞാൻ പരാജയപ്പെട്ടു. ഞാൻ തോറ്റു, ക്ഷമിക്കണം. എൻ്റെ സ്വപ്നങ്ങൾ, എൻ്റെ ധൈര്യം പൂർണ്ണമായും ഇല്ലാതായി. എനിക്ക് ഇനി ശക്തിയില്ല. വിട, പ്രൊഫഷണൽ ഗുസ്തി. 2001-2024. ഞാൻ എന്നേക്കും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ എന്നായിരുന്നു എക്സിൽ ഹിന്ദിയിൽ വിനേഷ് കുറിച്ചത്.
ഒളിമ്പിക്സിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ വിനേഷ് ഫോഗട്ട് കായിക കോടതിയെ സമീപിച്ചിരുന്നു. വെള്ളി മെഡൽ നൽകണമെന്ന ആവശ്യവുമായാണ് താരം കായിക ഗ്രൗണ്ടിനെ സമീപിച്ചത്. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിന് കാത്തുനിൽക്കാതെ വിനേഷ് ഫോഗട്ട് വിരമിച്ചിരിക്കുന്നത്.