: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

‘സിംഗിളാണോ, ഒരു കല്യാണമൊക്കെ കഴിക്കണ്ടേ’; മുൻകൈയ്യെടുത്ത് സർക്കാർ, ഡേറ്റിംഗ് ആപ്പും ഇറക്കി ടോക്യോ ഭരണകൂടം !

നീയെന്താ ഇങ്ങനെ സിംഗിളായി നടക്കുന്നെ, വേഗമങ്ങോട്ട് പോയി ഒരാളെ കണ്ടുപിടിക്കെന്നേ… പറയുന്നത് വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ അല്ല, ഒരു സർക്കാരാണ്! ടോക്യോയിലാണ് സിംഗിൾസിനെ പിടിച്ച് കെട്ടിക്കാൻ സർക്കാർ തന്നെ മുൻകൈയ്യെടുത്ത് രംഗത്ത് വന്നിരിക്കുന്നത്. പങ്കാളിയെ കണ്ടെത്താനുള്ള എളുപ്പത്തിന് ഡേറ്റിങ് ആപ്പും ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. ഒരു ഭരണകൂടം ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് ഇത് ചരിത്രത്തിലാദ്യമാകും. രാജ്യത്തെ ജനനനിരക്കിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായാണ് വിവാഹം നടത്തിക്കൊടുക്കാനുള്ള ശ്രമവുമായി ടോക്യോ മെട്രോ പൊളിറ്റൻ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് ഡേറ്റിങ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുടനെ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ഒരു സർക്കാർ സേവനത്തിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയാണ് ഈ ആപ്പിന്റെ പ്രവർത്തനം. പണം നല്കി മാത്രമേ ആപ്പ് ഉപയോഗിക്കാനാവൂ. നിയമപരമായി വിവാഹിതരല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും വിവാഹിതരാകാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കത്തും നൽകണം. ഉപഭോക്താവിന്റെ വാർഷിക വരുമാനം വ്യക്തമാക്കുന്നതിനുള്ള നികുതി രേഖയും നൽകണമെന്ന നിബന്ധനയുണ്ട്. ഡേറ്റിങ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ഉപഭോക്താക്കളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനായി ഒരു അഭിമുഖവും ഉണ്ടാവും.

രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ പങ്കാളിയിൽ ആഗ്രഹിക്കുന്നത് എന്തെല്ലാം ആണെന്ന് വ്യക്തമാക്കണം. അതിനനുസരിച്ച് എഐയുടെ സഹായത്തോടെ അനുയോജ്യമായ ആളുകളെ ആപ്പ് തന്നെ നിർദേശിക്കും. ജനങ്ങൾ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ജപ്പാന്റെ ഈ നീക്കത്തെ പ്രശംസിച്ച് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനനിരക്കിനേക്കാൾ ഇരട്ടി മരണ നിരക്കായിരുന്നു ജപ്പാനിൽ രേഖപ്പെടുത്തിയത്. തുടർച്ചയായ എട്ടാം വർഷവും 758,631 ആയി ജനനനിരക്ക് കുറഞ്ഞിട്ടുണ്ട്. 5.1 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. മരണസംഖ്യ 1,590,503 ആയി. വിവാഹം കഴിക്കാനും കുട്ടികളെ വളർത്താനുമുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ജപ്പാനിലെ ജനങ്ങൾ വിവാഹം കഴിക്കാൻ മടിക്കുന്നതെന്നാണ് റിപ്പോർട്ട്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News