വൺപ്ലസ് കമ്യൂണിറ്റി സെയിൽ ഒരു അത്ഭുതകരമായ ഡിസ്കൗണ്ടുമായി എത്തുന്നു. പ്രീമിയം സ്മാർട്ട്ഫോണുകൾ, നോർഡ് സീരീസ് ഫോണുകൾ, ഫോൾഡബിൾ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഇയർബഡ്സ് എന്നിവ ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവുകൾ വൺപ്ലസ് ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്നു. ഡിസംബർ 6 മുതൽ 17 വരെ ഈ ഓഫർ സെയിൽ നടക്കും. വലിയ ഡിസ്കൗണ്ടുകൾക്കൊപ്പം, ഉപഭോക്താക്കൾക്ക് 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാകും. ICICI ബാങ്ക്, One Card, RBL ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കായി ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാണ്.
വൺപ്ലസ് കമ്മ്യൂണിറ്റി സെയിലിൽ (OnePlus Community sale) ലഭ്യമായ മികച്ച ഓഫറുകൾ പരിചയപ്പെടാം. വൺപ്ലസ് 12 (OnePlus 12) എന്ന മോഡലിന്റെ പ്രാരംഭ വില 64,999 രൂപയാണ്. എന്നാൽ, ഈ കമ്യൂണിറ്റി സെയിലിൽ 6,000 രൂപയുടെ സെയിൽ ഡിസ്കൗണ്ടും 7,000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ഉൾപ്പെടെ, മൊത്തം 13,000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ, ഈ ഫോൺ 51,999 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും.